![](/wp-content/uploads/2023/05/police-1.jpg)
ഇരിങ്ങാലക്കുട: വെളിച്ചെണ്ണ വിതരണക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്നര ലക്ഷം രൂപയും 50,000 രൂപയുടെ വെളിച്ചെണ്ണയും കവര്‍ന്നതായി പരാതി. ഇയാൾ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ശനിയാഴ്ചയാണ് സംഭവം. ബ്രാലം കെട്ടുചിറ ഷാപ്പ് പരിസരത്ത് ഒരുസംഘം ആളുകള്‍ തമ്മില്‍ വഴിയില്‍ തര്‍ക്കമുണ്ടായി. ഇതേസമയം, ഇതുവഴി വന്ന കൊടുങ്ങല്ലൂർ എസ്.എന്‍ പുരം പനങ്ങാട് സ്വദേശി ചാണാശേരി വീട്ടില്‍ വിധുന് ലാലിനെ (35) കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറില്‍ വെച്ച് ഇയാളെ മർദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു. ഗുരുതര പരിക്കേറ്റ വിധു ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also : അതിഥി തൊഴിലാളി രജിസ്ട്രേഷന്; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
കലക്ഷൻ തുകയായ ഒന്നരലക്ഷം രൂപയാണ് കവർന്നത്. കാര്‍ അരിപ്പാലത്തിന് സമീപം ചിറകുളത്ത് ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ നാല് ടയറുകളും അക്രമികള്‍ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട എസ്.ഐമാരായ കെ.എസ്. സുധാകരന്, എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
Post Your Comments