
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കൂടുതൽ അന്വേഷണത്തിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഇഡി കസ്റ്റഡിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാലയളവും ബെഞ്ച് ഒഴിവാക്കി. സെന്തിൽ ബാലാജിയുടെ ഭാര്യ മേഘല സമർപ്പിച്ച ഹാബിയസ് കോർപ്പസ് ഹർജി നിലനിലക്കില്ലെന്നും കോടതി വ്യക്തമാക്കി. സെന്തിൽ ബാലാജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ആയിരുന്നു ഹാജരായത്.
Post Your Comments