Latest NewsKeralaNews

നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടു വരില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടു വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതലപ്പൊഴിയിൽ കോൺഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ചാടിയ വയര്‍ കുറയുന്നില്ലേ? എങ്കില്‍ ഈ കാരണങ്ങളായിരിക്കാം

സമരം നടത്തുന്ന മത്സ്യത്തൊഴിലാളിളെ തീവ്രവാദികളായി സർക്കാർ മുദ്രകുത്തുകയാണ്. മന്ത്രിമാർ വന്ന് ‘ഷോ കാണിക്കല്ലേ ‘ എന്ന് അധിക്ഷേപിച്ച് മടങ്ങി പോകുകയാണ് ഉണ്ടായത്. മുതലപ്പൊഴി വിഷയത്തിൽ നിയമ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തും. മത്സ്യത്തൊഴിലാളികളെ ഭാഗ്യത്തിനും നിർഭാഗ്യത്തിനും വിധിക്കും വിട്ടു കൊടുക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറ് മാസമായി മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിലാണ്. ഉത്തരങ്ങൾ ഇല്ലാത്തതിനാൽ ഇത് സൗകര്യമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ഗൗരവതരമായ കാര്യങ്ങളിൽ മറുപടിയില്ല. ആഭ്യന്തര ഭരണത്തിൽ നാണം കെട്ട കാര്യങ്ങളാണ് നടക്കുന്നത്. നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാര്‍, വീരപുത്രന്‍: സ്വാതന്ത്ര്യത്തിനായി പോരാടിയവർ മലയാള സിനിമയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button