കോട്ടയം: ആറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു. വൈക്കം വെള്ളൂരിലാണ് സംഭവം. മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് മുങ്ങിമരിച്ചത്. മരിച്ചവർ മൂന്ന് പേരും ബന്ധുക്കളാണ്. അരയൻകാവ് സ്വദേശി ജോൺസൺ (56), സഹോദരിയുടെ മകൻ അലോഷി (16), സഹോദരന്റെ മകൾ ജിസ്മോൾ (15) തുടങ്ങിയവരാണ് മരണപ്പെട്ടത്. ചെറുകര പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
Read Also: വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതില്‍ അനുഷയ്ക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് സംശയം
ഏഴ് പേരടങ്ങുന്ന സംഘമാണ് ആറ്റിൽ കുളിക്കാൻ വേണ്ടി എത്തിയത്. മൂന്ന് പേരെ കാണാതായതിനെ തുടർന്ന് ഇവരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Leave a Comment