Latest NewsIndia

ഹരിയാനയിലെ കലാപം: അനധികൃത നിർമാണങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ജില്ലാ ഭരണകൂടം

ന്യൂഡല്‍ഹി: കലാപമുണ്ടായ നൂഹ്‌ ജില്ലയില്‍ മൂന്നാം ദിവസവും ബുള്‍ഡോസറുകളുമായി ജില്ലാ ഭരണകൂടം. ഇന്നലെ ഇരുപതിലേറെ ഷോപ്പുകളും ചെറു കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നല്‍ഹാറിലെ ഷഹീദ്‌ ഹസന്‍ ഖാന്‍ മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു സമീപത്തെ കടകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ടത്‌. കഴിഞ്ഞ ദിവസം നൂഹില്‍നിന്ന്‌ 20 കിലോമീറ്റര്‍ അകലെയുള്ള ടൗറുവിലെ കുടിയേറ്റക്കാരുടെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചുനീക്കിയിരുന്നു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. സംസ്‌ഥാനത്തുണ്ടായ കലാപത്തില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്നു മനോഹര്‍ ലാല്‍ ഖട്ടറും ജില്ലാ ഭരണകൂടവും ആരോപിച്ചിരുന്നു. അതിനാല്‍ കലാപകാരികള്‍ക്കെതിരേയുള്ള നടപടിയായാണു ബുള്‍ഡോസര്‍ പ്രയോഗം വിലയിരുത്തപ്പെടുന്നത്‌.

വിവിധ പ്രദേശങ്ങളിലായി 50 മുതല്‍ 60 കെട്ടിടങ്ങള്‍ വരെ ഇതുവരെ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. അറസ്‌റ്റ്‌ ഭയന്ന്‌ പലരും പലായനം ചെയ്‌തു. ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി ഉപനേതാവുമായ അഫ്‌താബ്‌ അഹമ്മദ്‌ പ്രതിഷേധിച്ചു. ഭരണപരമായ പരാജയങ്ങള്‍ മറയ്‌ക്കാന്‍ സര്‍ക്കാര്‍ തെറ്റായ നടപടിയാണ്‌ സ്വീകരിക്കുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button