തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിക്കുന്ന തുക ഭാവിയിലേക്കുള്ള മൂലധന നിക്ഷേപമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന സമാദരണം – 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also: ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ ഷംസീറും റിയാസും തമ്മിൽ മത്സരം: വി മുരളീധരൻ
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസം പുത്തനുണർവിലാണെന്നും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉയർന്ന ജോലികളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനോടൊപ്പം മക്കളെ നല്ല മനുഷ്യരാക്കാനും രക്ഷിതാക്കൾ ലക്ഷ്യമാക്കണം. സാമൂഹ്യ പ്രതിബന്ധതയുള്ള സമൂഹമായി വിദ്യാർത്ഥികളെ വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാജി പദ്ധതി വിശദീകരിച്ചു.
Read Also: കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം വെള്ളം കുടിക്കുന്നത് മരണകാരണമായേക്കാം: വിദഗ്ധരുടെ മുന്നറിയിപ്പ്
Post Your Comments