തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ 14-ാമത് വാർഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജിൽ നടക്കും. എസ്പിസി ദിനാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്യും. ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത് കുമാർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ആർ നിശാന്തിനി, ആംഡ് പോലീസ് ബറ്റാലിയൻ കമാണ്ടന്റ് ജയദേവ് ജി, പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണൻ, കേരള സായുധ വനിതാ ബറ്റാലിയൻ കമാണ്ടന്റ് അബ്ദുൾ റഷീദ് എൻ, എസ്എപി ബറ്റാലിയൻ കമാണ്ടന്റ് സോളമൻ എൽ, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ ട്രെയിനിങ് വാഹിദ് പി എന്നിവർ പങ്കെടുക്കും.
സംസ്ഥാനതല ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 9.30 മുതൽ 10 മണി വരെയാണ്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ രാവിലെ 10.30 മുതൽ നടക്കും. സെമിഫൈനൽ മത്സരങ്ങൾ 11.30ന് ആരംഭിക്കും. ഗ്രാൻഡ് ഫൈനൽ മത്സരങ്ങൾ 1.30ന് തുടങ്ങും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി, സംസ്ഥാന പോലീസ് മേധാവി ഡോ ഷേയ്ഖ് ദർവേഷ് സാഹിബ്, ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത് കുമാർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ആർ നിശാന്തിനി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
Post Your Comments