കർണാടക: മോശം ഭക്ഷണം വിളമ്പിയ ഹോസ്റ്റൽ വാർഡനെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അനുവാദം നൽകി എംഎൽഎ. കർണാടക ചിത്രദുർഗ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെസി വീരേന്ദ്രയാണ് ഹോസ്റ്റൽ വാർഡനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ഹോസ്റ്റലിൽ കനത്ത പ്രതിഷേധം തുടരുകയാണ്.
മോശപ്പെട്ട ഭക്ഷണം നൽകുന്നത് വാർഡൻ തുടരുകയാണെങ്കിൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കാൻ എംഎൽഎ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് നൽകുന്നതെന്നാരോപിച്ച് ചിത്രദുർഗ ലോ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഹോസ്റ്റൽ സന്ദർശനത്തിനെത്തിയെ എംഎൽഎ വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞു.
‘ഇനിയും മോശപ്പെട്ട ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചോളൂ. ബാക്കി കാര്യം ഞാൻ നോക്കിക്കോളാം. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. ചീഞ്ഞ പച്ചക്കറിയിലെ പുഴക്കുകളെ മുഴുവൻ പുറത്തെടുത്ത് അയാളെക്കൊണ്ട് തീറ്റിക്കണം. എന്ത് വന്നാലും ബാക്കി ഞാൻ നോക്കിക്കോളം. ചില കാര്യങ്ങൾ ഇങ്ങനെയേ ശരിയാകൂ,’ എംഎൽഎ വിദ്യാർത്ഥികളോട് പറഞ്ഞു.
ഉപയോഗിക്കാൻ കഴിയാത്ത സാധനങ്ങൾ ഉപയോഗിച്ചാണ് വാർഡൻ ഭക്ഷണം തയ്യാറാക്കുന്നതെന്നും ചീഞ്ഞതും മോശപ്പെട്ടതുമായ ഭക്ഷണമാണ് വിളമ്പുന്നതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും മോശപ്പെട്ട ഭക്ഷണം കഴിച്ച് നിരവധി കുട്ടികൾക്ക് അസുഖം ബാധിച്ചു എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
Post Your Comments