40 കഴിയുന്നതോടെ സ്ത്രീകള്‍ക്ക് ലൈംഗിക താല്‍പര്യം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്.എന്നാല്‍ പുരുഷന്‍മാര്‍ക്ക് ഈ പ്രായം ആകുന്നതോടെ ലൈംഗിക ബന്ധത്തില്‍ താല്‍പ്പര്യം കുറയുകയും ഇത് വിവാഹമോചനത്തിനുള്‍പ്പെടെ കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല്‍പതുകളിലേക്ക് കടക്കുമ്പോള്‍ വിവിധ സാഹചര്യങ്ങള്‍ മൂലം പുരുഷന് ലൈംഗിക ജീവിതത്തിലുള്ള സംതൃപ്തി കുറഞ്ഞേക്കാം. ഇതുതന്നെ നാല്‍പതുകളുടെ അവസാനത്തിലേക്കെത്തുമ്പോള്‍ വീണ്ടും കുറയുന്നതായും കാണാം. ജീവിതശൈലീ രോഗങ്ങളുടെ കടന്നുവരവ് മിക്കവാറും പേരിലും ഈ ഘട്ടത്തിലാണുണ്ടാകാറ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍, അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയെല്ലാം ലൈംഗികജീവിതത്തെയും മോശമായി ബാധിക്കുന്നു.
ഇരുപതുകളില്‍ സ്ത്രീയെ അപേക്ഷിച്ച് ഏറ്റവുമധികം ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുക പുരുഷനായിരിക്കും. സാമൂഹികമായ ഘടകങ്ങളും ഇതില്‍ പുരുഷനെ സ്വാധീനിക്കുന്നുണ്ട്. താല്‍പര്യം മാത്രമല്ല, ലൈംഗികതയുമായി ബന്ധപ്പെട്ട് പുരുഷന്‍ വലിയ തോതിലുള്ള ഉത്കണ്ഠ (ആംഗ്സൈറ്റി) നേരിടുന്നതും ഈ ഘട്ടത്തിലാണെന്ന് സെക്സ് എക്സ്പര്‍ട്ടുകള്‍ പറയുന്നു.
സ്ത്രീകളുടെ കാര്യത്തിലേക്ക് വന്നാല്‍ പുരുഷന്മാരുടെ തോതിനെക്കാള്‍ താഴെയായിരിക്കും ഇവര്‍ക്ക് ഈ ഘട്ടത്തിലുള്ള ലൈംഗിക താല്‍പര്യം. ഇവിടെയും സാമൂഹികമായ ഘടകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് സ്ത്രീക്ക് അനുയോജ്യമായ പ്രായമാണ് ഇരുപതുകളുടെ അവസാന പാതി.
മുപ്പതുകളിലും പുരുഷന് ലൈംഗിക താല്‍പര്യങ്ങള്‍ ഉണര്‍ന്നുതന്നെയാണിരിക്കുക. എന്നാല്‍ നാല്‍പതിനോട് തൊട്ടടുത്തെമ്പോള്‍ ഇതിന്റെ തോത് പതിയെ താഴാം. കുടുംബം, കുട്ടികള്‍, കരിയര്‍ തുടങ്ങിയ ഘടകങ്ങളാണ് ഈ ഘട്ടത്തില്‍ പുരുഷന് ലൈംഗികകാര്യങ്ങളില്‍ തിരിച്ചടിയാകുന്നതത്രേ.
അതേസമയം മുപ്പതുകളിലും നാല്‍പ്പതുകളിലും സ്ത്രീ പുരുഷനെക്കാള്‍ മികച്ച രീതിയില്‍ ലൈംഗികജീവിതത്തെ സമീപിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുപതുകളില്‍ നിന്ന് വ്യത്യസ്തമായി പക്വതയോട് കൂടി സെക്സിനെ അനുഭവിക്കാനുള്ള ശ്രമവും ഈ ഘട്ടത്തില്‍ സ്ത്രീകള്‍ കാണിക്കുന്നു.
Post Your Comments