കൊച്ചി: ഗണപതി പരാമർശത്തെ തുടർന്ന് വിവാദത്തിലായ സ്പീക്കർ എ.എൻ ഷംസീറിന്റെ പുതിയ വീഡിയോ പുറത്ത്. വൈകുന്നേരത്തെ ബാങ്ക് വിളി കേൾക്കുമ്പോഴാണ് വിളക്ക് കൊളുത്തണമെന്ന് ഹിന്ദു മതവിശ്വാസികൾ ഓർമ്മിക്കുന്നതെന്ന് ഒരു പ്രസംഗത്തിൽ എ.എൻ ഷംസീർ പറയുന്നുണ്ട്. നിലവിലെ വിവാദങ്ങൾക്കിടെ ഇത് വീണ്ടും വൈറലാവുകയാണ്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഷംസീറിനെതിരെ രൂക്ഷ വിമർശനമാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ ഉന്നയിക്കുന്നത്.
‘ഷംസീറെ, വൈകിട്ട് 6 മണിക്ക് അമ്പലത്തിൽ കോളാമ്പി വച്ച് സന്ധ്യാവന്ദനത്തിന് സമയമായി എന്ന് വിളിച്ചുപറയാൻ അറിയാഞ്ഞിട്ടല്ല. ഞങ്ങൾ സുപ്രീം കോടതി വിധി മാനിക്കും. നിങ്ങളത് മാനിക്കില്ല. അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം. ഞങ്ങൾ രാജ്യത്തെ നിയമം പാലിക്കും. നിങ്ങൾ നിങ്ങളുടെ മത നിയമം പാലിക്കും’, രാമസിംഹൻ ഫേസ്‌ബുക്കിൽ കുറിച്ചു.
‘ശാസ്ത്ര പരീക്ഷണത്തിന് ചന്ദനവും കുങ്കുമവും വാങ്ങാൻ മിത്തിന്റെ അടുക്കൽ വന്നതാ മുത്ത്’ ക്ഷേത്ര ദർശനത്തിനായി എത്തിയ ഷംസീറിന്റെ പഴയ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു രാമസിംഹൻ അബൂബക്കറിന്റെ പരിഹാസം. ഇലക്ഷൻ പരീക്ഷണത്തിൽ നമ്പൂതിരിയുടെ കോണാൻ തൊട്ട് നമസ്കരിക്കും സകല നത്തുകളുമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
Leave a Comment