Latest NewsKeralaNews

ഭാര്യ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയി: പേരക്കുട്ടിയെ കാണാനെത്തിയ മരുമകന് നേരേ ഭാര്യാപിതാവിന്റെ ആക്രമണം

കായംകുളം: മകള്‍ വീട്ടില്‍ ഏല്‍പ്പിച്ച് പോയ പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ ഭാര്യാപിതാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മരുമകനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിന് ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെ (58) പൊലീസ് അറസ്റ്റ് ചെയ്തു. വിജയന്റെ മരുമകന്‍ രാജ്മോഹനനാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ 4 വർഷമായി രാജ് മോഹനൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

ഭാര്യ കഴിഞ്ഞ ദിവസം കുട്ടിയെ തന്റെ ഭരണിക്കാവിലുള്ള വീട്ടിൽ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയിരുന്നു. കുട്ടിയെ കാണാനായി ഭരണിക്കാവിലെ ഭാര്യവീട്ടിലെത്തിയ രാജ് മോഹനനും വിജയനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ വിജയന്‍ രാജ്മോഹനനെ കമ്പി വടി വച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ രാജ് മോഹനന്റെ പല്ലുകള്‍ ഇളകിപ്പോവുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button