Latest NewsKeralaNews

പ്രമേഹ രോഗം നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും വീഗന്‍ ഡയറ്റ്

മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. എന്നാല്‍ നിങ്ങളുടെ ന്യൂട്രീഷ്യനിസ്റ്റോ ഡോക്ടറോ നിര്‍ദ്ദേശിക്കുന്ന ഡയറ്റ് പ്ലാന്‍ തന്നെ പിന്തുടരുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുടരാവുന്ന ചില ഡയറ്റ് പ്ലാനുകളെ പരിചയപ്പെടാം…

വീഗന്‍ ഡയറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തുന്നതാണ് വീഗന്‍ ഡയറ്റ്. പ്രമേഹ രോഗം നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും വീഗന്‍ ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. എന്നാല്‍ വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് പ്രോട്ടീനുകളുടെ അഭാവം. ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചക്കും  പ്രോട്ടീനുകള്‍ ആവശ്യമാണ്. മുട്ട, പാല്‍, മീന്‍, ഇറച്ചി എന്നിവയാണ് പ്രോട്ടീന്‍ സമൃദ്ധമായ ആഹാരങ്ങള്‍. എന്നാല്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാറില്ല. അതോടെ ആത്യാവശ്യം ശരീരത്തിന് ലഭിക്കേണ്ട പ്രോട്ടീനുകള്‍ കിട്ടാതെ വരും. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം വീഗന്‍ ഡയറ്റ് തെരഞ്ഞെടുക്കുക.

അമിത വണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. അതാതയത് മാംത്സാഹാരമാണ് ഈ ഡയറ്റിൽ പ്രധാനം. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ വരാനുള്ള  സാധ്യത ഏറെയാണെന്നും ചില പഠനങ്ങള്‍ പറയുന്നു.

എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ മറക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതൊരാൾക്കും പിന്തുടരാൻ പറ്റുന്നതും,  പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ പോഷകങ്ങളടങ്ങിയ ഒരു ഡയറ്റ് പ്ലാനാണ് മെഡിറ്ററേനിയൻ ഡയറ്റ്. മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണെന്നും ഡയബറ്റിസ് കെയർ ജേ‌ർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും പറയുന്നു. ഒലീവ് ഓയില്‍, പഴങ്ങള്‍, നട്സ്, പച്ചക്കറികള്‍ തുടങ്ങിയവയാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുന്നത്.

അമിതവണ്ണം കുറയ്ക്കാനായി അധിക പേരും ‘ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ ആണ് പരീക്ഷിക്കുന്നത്. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്. ഇപ്പോള്‍ സെലിബ്രിറ്റികളും വ്യാപകമായി പിന്തുടരുന്നത് ഈ രീതിയാണ്. ദീര്‍ഘസമയം കനപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാതെ തുടര്‍ന്ന് ബാക്കി സമയത്ത് പരിമിതമായി ഭക്ഷണം കഴിക്കുന്ന രീതിയാണിത്. എന്നാല്‍ പല രീതികളും ഇതിനുണ്ട്.  ഉറങ്ങുന്ന സമയം അടക്കം 14, അല്ലെങ്കില്‍ 16 മണിക്കൂറോളം ഉപവസിച്ചതിന് ശേഷം ബാക്കി സമയത്ത് നിര്‍ദേശിക്കപ്പെട്ട ഭക്ഷണം കഴിക്കുക. ഇതാണ് ഏറെ പ്രചാരത്തിലുള്ള ഒരു രീതി. സമയം ക്രമീകരിക്കുന്നത് ഓരോരുത്തരും അവരവരുടെ സൗകര്യപ്രകാരമാണ്. മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണശീലമാണ് ഈ സമയത്ത പിന്തുടരേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button