സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീങ്ങിയതോടെ ഹാർബറുകളിൽ വിവിധ മീനുകളുടെ ചാകരയാണ്. എന്നാൽ, പതിവിൽ നിന്ന് വ്യത്യസ്ഥമായി ഇക്കുറി കിളി മീനുകളാണ് മത്സ്യ വിപണിയിൽ ഇടം നേടിയിരിക്കുന്നത്. ട്രോളിംഗ് നിരോധനം അവസാനിച്ച വേളയിൽ കിളി മീനിന് പൊന്നും വിലയായിരുന്നെങ്കിലും, രണ്ട് ദിവസം പിന്നിട്ടതോടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മീൻ പിടിക്കാൻ കടലിലേക്ക് പോകുന്നവർ വല നിറയെ കിളി മീനുമായാണ് തിരികെ എത്തുന്നത്.
ആദ്യ ദിവസങ്ങൾ ഒരു കിലോ കിളി മീനിന് 130 രൂപ വരെ ഉയർന്നിരുന്നു. മെച്ചപ്പെട്ട വില കിട്ടിയതോടെ പല ബോട്ടുകളും ലക്ഷങ്ങളുടെ ലാഭമാണ് കൊയ്തത്. എന്നാൽ, ബോട്ടുകളിൽ പോയവർക്ക് മുഴുവൻ കിളി മീൻ കിട്ടിയതോടെ സംഭവം മാറി മറിയുകയായിരുന്നു. ഇതോടെ, ഒരു കിലോ കിളി മീനിന് 40 രൂപ വരെ എത്തിയിരിക്കുകയാണ്. കാഴ്ചയിലെ ഭംഗി രുചിയിൽ ഇല്ലാത്തതിനാൽ പ്രാദേശിക വിപണിയിൽ കിളി മീനിന് ഡിമാൻഡ് കുറവാണ്. എന്നാൽ, ഹൈറേഞ്ച് മേഖലകളിൽ വൻ തോതിൽ കിളി മീൻ കയറ്റി അയക്കുന്നുണ്ട്. ഇത്തവണ മറ്റു മീനുകളുടെ ലഭ്യത വളരെ കുറവാണ്.
Post Your Comments