സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ് കടലമാവ്. മുഖം തിളക്കമുള്ളതാക്കാനും അമിത എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു ചേരുവകയാണ് കടലമാവ്. മാത്രമല്ല ഇത്, സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുകയും സഹായിക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിന് പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നൽകാൻ സഹായിക്കും. മുഖസൗന്ദര്യത്തിന് കടലമാവ് ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്…
കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ഈ പാക്ക് ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇടാവുന്നതാണ്. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. തൈര് ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും തൈര് സഹായിക്കുന്നു.
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സൂര്യതാപമേറ്റുള്ള പാടുകൾ മാറാനും ഈ പായ്ക്ക് സഹായിക്കുന്നു. കടലമാവ് ഉപയോഗിച്ചുള്ള ഈ ഫെയ്‌സ് പായ്ക്ക് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ചർമ്മ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും നീക്കാൻ സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ കടലമാവ്, 1 ടേബിൾ സ്പൂൺ പപ്പായ പൾപ്പ്, 1 ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം മുഖം നന്നായി കഴുകി മോയ്‌സ്ചുറൈസർ പുരട്ടുക.
ഒരു ടേബിൾ സ്പൂൺ കടലമാവ്, 1 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
Post Your Comments