പാലക്കാട്: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഗണപതി മിത്താണ് എന്ന പരാമര്‍ശം കേരളത്തില്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ എന്‍എസ്എസ് പോലുള്ള സമുദായ സംഘടനകള്‍ രംഗത്ത് വന്നു. ഹൈന്ദവ മതവിശ്വാസികളോട് ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത് വന്നതോടെ ഇരുവിഭാഗത്തില്‍ നിന്നും വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്.
ഇപ്പോള്‍ സിപിഎമ്മിന് എതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്ത് വന്നു. ഏറ്റവും വലിയ അന്ധവിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യര്‍ സിപിഎമ്മിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
Read Also: സ്പീക്കർ പറഞ്ഞതുപോലെ ശാസ്ത്രത്തോടൊപ്പം: ഫേസ്ബുക്ക് കുറിപ്പുമായി ആര്യാ രാജേന്ദ്രൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഏറ്റവും വലിയ കപടശാസ്ത്രം മാര്‍ക്സിസമാണ്. ഏറ്റവും വലിയ അന്ധ വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരാണ് . ലോകത്തെവിടെയും പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത, പരാജയപ്പെട്ട കപടശാസ്ത്രം സത്യമാണെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികളാണ് കമ്മ്യൂണിസ്റ്റുകാര്‍. 30 കോടി മനുഷ്യരെ കൂട്ടക്കൊല ചെയ്ത ഈ അന്ധവിശ്വാസമാണ് നമുക്ക് ഇല്ലാതാക്കേണ്ടത് . ഈ കപടശാസ്ത്രം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ത്ഥികളില്‍ അന്ധവിശ്വാസം കുത്തിവയ്ക്കുകയാണ്’.
Post Your Comments