KeralaLatest NewsNews

ഗ്രീന്‍വാലി പൊലീസ് സീല്‍ ചെയ്യാതിരുന്നതിനു പിന്നില്‍ സിപിഎം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം മറ്റ് സംസ്ഥാനങ്ങളൊക്കെ അവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയപ്പോള്‍ കേരളത്തില്‍ അത് സംരക്ഷിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍ ചെയ്തത്. കേരള പൊലീസ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനം കൈക്കൊണ്ടത് സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ ഗ്രീന്‍വാലി പൊലീസ് സീല്‍ ചെയ്യാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയ താത്പര്യം കൊണ്ടായിരുന്നു’.

Read Also: അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം, പുതിയ ആപ്പ് ഉടൻ അവതരിപ്പിക്കും

‘എന്നാല്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തതോടെ പോപ്പുലര്‍ ഫ്രണ്ടിനും അവരെ സംരക്ഷിക്കുന്നവര്‍ക്കും തിരിച്ചടിയുണ്ടായിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയ എന്‍ഐഎ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നു. ഭരണപക്ഷത്തെ പോലെ തന്നെ പോപ്പുലര്‍ ഫ്രണ്ട് അനുകൂല നിലപാടാണ് പ്രതിപക്ഷവും സ്വീകരിക്കുന്നത്. മുസ്ലിംലീഗ് പോപ്പുലര്‍ ഫ്രണ്ട് അണികളെ പരസ്യമായി സ്വാഗതം ചെയ്തിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞതിനേക്കാള്‍ വലിയ അപരമത വിദ്വേഷവും തീവ്രവാദവുമാണ് ലീഗുകാര്‍ പരസ്യമായി പറയുന്നത്. സിപിഎമ്മിലെ മതമൗലികവാദികള്‍ അതിന് ശക്തി പകരുകയാണ്. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമര്‍ശത്തെ സിപിഎം പിന്തുണയ്ക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെയും മുസ്ലിം വോട്ടും ലക്ഷ്യം വെച്ചാണെന്ന് വ്യക്തമാണ്’, കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button