തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഷംസീറിന്റെ പരാമര്‍ശം യാദൃശ്ചികമല്ല എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഷംസീര്‍ മുസ്ലീം സമുദായത്തെ ഉയര്‍ത്തിക്കാട്ടുന്നു. എന്നിട്ട് ഹിന്ദുക്കളെ ആക്ഷേപിക്കുന്നു. അല്ലാഹു മിത്താണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോ എന്നും വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചോദിച്ചു.
‘സ്വന്തം സമുദായത്തെ ഷംസീര്‍ പറയുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. അങ്ങനെ പറഞ്ഞാല്‍ കൈയ്യും കാലും വെട്ടും. കേരളത്തില്‍ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുകയാണ്. അതിന് ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കുന്നു. ശബരിമല ആചാര ലംഘന വിഷയത്തില്‍ സിപിഎം നേരിട്ട പ്രതിഷേധം ഷംസീറും ഈ വിഷയത്തില്‍ നേരിടുന്നു. ഷംസീര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവര്‍ത്തിക്കുന്നു’.
‘പരമത നിന്ദ ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതാണ്. സ്പീക്കര്‍ മാപ്പ് പറയണം എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. പിന്നാലെ പല സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. ഷംസീര്‍ പറയുന്നത് ശരിയാണെന്ന് പറഞ്ഞു വിഷയത്തില്‍ എരിവ് കൂട്ടുകയാണ് എ.കെ ബാലന്‍. എ.കെ ബാലനാണോ എല്ലാ കാര്യങ്ങളുടെയും അതോറിറ്റി? ഹിന്ദുക്കളുടെ മേലേക്ക് കുതിര കയറുന്നത് ശരിയാകില്ലല്ലോ’, എന്നും സുരേന്ദ്രന്‍ പറഞ്ഞു.
.
‘വിഷയത്തില്‍ എന്ത് കൊണ്ട് വിഡി സതീശനും കെ സുധാകരനും വായ തുറക്കുന്നില്ല . കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ജമാഅത്തിനെയും പേടിച്ചിട്ടാണോ? കോണ്‍ഗ്രസിന്റേത് ദുരൂഹമായ മൗനമാണ്. വര്‍ഗീയ ശക്തികളുടെ വോട്ടു പോകുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. നിയമസഭ തുടങ്ങുമ്പോള്‍ എന്തായിരിക്കും കോണ്‍ഗ്രസ് നിലപാട്? ഹിന്ദുക്കളെന്നാല്‍ ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ട ആണെന്നൊരു ധാരണയുണ്ട്. അങ്ങനെ ഒരു ചെണ്ട ആണെന്ന് ആരും കരുതേണ്ട. എല്‍ഡിഎഫിലെ തന്നെ ഗണേഷ് കുമാറിന്റെ നിലപാട് എന്താണ്? നിയമസഭയ്ക്ക് പുറത്ത് ബിജെപി ശക്തമായ സമരം നടത്തും. അല്ലാഹു നല്ലതും ഗണപതി മോശവും എന്ന് എങ്ങനെ ഒരു രാഷ്ട്രീയ നേതാവിന് പറയാന്‍ കഴിയുന്നു’, സുരേന്ദ്രന്‍ ചോദിച്ചു.
Post Your Comments