സുബ്രഹ്മണ്യ ഗായത്രി:
‘സനല്ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്’
സ്കന്ദഷഷ്ഠി ദിനത്തിൽ ഭഗവാനെ മനസ്സിൽ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം ജപിക്കുന്നത് ഉത്തമം. ശ്ലോകത്തിന്റെ അർഥം മനസ്സിലാക്കി ജപിക്കുമ്പോൾ ഭഗവൽ രൂപം മനസ്സിൽകണ്ടുകൊണ്ടുവേണം ധ്യാനശ്ലോകം ജപിക്കാൻ.
ധ്യാനശ്ലോകം
‘സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം’
അർഥം:-
തിളങ്ങുന്ന കിരീടം , പത്രകുണ്ഡലം എന്നിവയാൽ വിഭൂഷിതനും ,ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയവനും ഇരുകൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ ധ്യാനിക്കുന്നു.
കുടുംബ ഐക്യത്തിനും ഐശ്വര്യത്തിനുമായി ജപിക്കേണ്ട മുരുകമന്ത്രം:
‘ഓം വല്ലീദേവയാനീ സമേത’
Post Your Comments