വൻകിട ഓഹരികളിലെ ലാഭമെടുപ്പ് തുടർന്നതോടെ നേരിയ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് സെൻസെക്സ് 68.36 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,459.31-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 20.25 പോയിന്റ് നഷ്ടത്തിൽ 19,733.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി കമ്പനികൾ നേട്ടത്തിലേറിയെങ്കിലും, ലാഭമെടുപ്പ് തുടർന്നതാണ് തിരിച്ചടിക്ക് കാരണം.
സെൻസെക്സിൽ 2,068 ഓഹരികൾ മുന്നേറിയും, 1,492 ഓഹരികൾ നഷ്ടത്തിലും, 168 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. പവർഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കുറിച്ചു. നിഫ്റ്റി മിഡ്ക്യാപ് 0.03 ശതമാനവും, സ്മോൾക്യാപ് 0.68 ശതമാനവും ഉയർന്നിട്ടുണ്ട്.
Also Read: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കൗമാരക്കാർക്ക് ദാരുണാന്ത്യം
Post Your Comments