Latest NewsNewsLife Style

മാതളത്തിന്റെ തൊലി കളയാനുള്ളതല്ല; ഇങ്ങനെ ചെയ്യൂ; ഗുണങ്ങളേറെ

ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. കാർബോഹൈഡ്രേറ്റിന്റെ കലവറയായ മാതളനാരങ്ങ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ആരോഗ്യം സംരക്ഷിക്കാൻ പലരും മാതള നാരങ്ങ കഴിക്കാറുണ്ട്. എന്നാൽ അവയുടെ തൊലികൾ കുപ്പത്തൊട്ടിയിൽ കളയാറാണ് പതിവ്. പഴത്തൊലികളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയുടെ തൊലികളിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായുണ്ട്. ഉള്ളിലെ വിഷാംശം ഇല്ലാതാക്കാനും ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും മാതള നാരങ്ങയുടെ തൊലി മികച്ചതാണെന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു.

പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ചർമ്മ പ്രശ്നങ്ങൾ, മുടി കൊഴിച്ചിൽ എന്നിവയ്‌ക്കും മാതളനാരങ്ങയുടെ തൊലി ഉത്തമമാണ്. എങ്ങനെയാണ് മാതളനാരങ്ങയുടെ തൊലി ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം. മാതളനാരങ്ങയുടെ തൊലി ദിവസവും വെയിലത്ത് വച്ച് ഉണക്കുക. ശേഷം, ഇവ നല്ലപോലെ പൊടിച്ചെടുക്കണം. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുകയോ ചർമ്മത്തിൽ പുരട്ടുകയോ ചെയ്യാം.

മാതളനാരങ്ങയുടെ തൊലി പൊളിച്ചെടുത്ത് വെള്ളത്തിൽ നന്നായി കഴുകുക. ശേഷം അത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. തൊലിയിൽ നിന്നും സത്ത് ഇറങ്ങിയ വെള്ളത്തിൽ നാരങ്ങയും ഒരു നുള്ള് ഉപ്പും കലർത്തി ദിവസവും കഴിച്ചാൽ ശരീരത്തിലെ വിഷാംശം ഇല്ലാതാകും. ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച ശേഷം ഒരു ടീ സ്പൂൺ പൊടിക്കൊപ്പം ഒരു ടീ സ്പൂൺ തേനും ചേർത്ത് ചുമയും ജലദോഷവും ഉള്ള സമയങ്ങളിൽ കഴിക്കാം. ഏത് പ്രായക്കാർക്കും ഇത് പ്രയോജനകരമാണ്. അലർജി, തൊണ്ടയിലെ അണുബാധ എന്നിവയ്‌ക്ക് ഇത് നല്ലതാണ്.

കറ്റാർ വാഴയുടെ സത്ത്, തൈര് എന്നിവയ്‌ക്കൊപ്പം മാതളനാരങ്ങയുടെ തൊലി പൊടിച്ചതുകൂടി ചേർത്ത് മിശ്രിതമാക്കി ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ പുരട്ടിയാൽ ചർമ്മം സുന്ദരവും തിളക്കമുള്ളതുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button