Latest NewsKeralaNews

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പാർക്ക് കേരളത്തിൽ: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവ്വഹിച്ചു.

Read Also: മു​റു​ക്കാ​ൻ ക​ട​യു​ടെ മു​ൻ​വ​ശം ഇ​രു​ന്ന്​ മ​ദ്യ​പി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത ദമ്പതികൾക്കുനേരെ ആക്രമണം: മൂന്നുപേർ പിടിയിൽ

ഏകദേശം 1,515 കോടി രൂപയാണ് ഈ പാർക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് ഇതിന്റെ തറലക്കല്ലിടൽ നടന്നത്. കേവലം 3 മാസത്തിനുള്ളിൽ തന്നെ ഡിജിറ്റൽ സയൻസ് പാർക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനും അതിന്റെ പ്രവർത്തനം ആരംഭിക്കാനും കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക്.

Read Also: ആയുധപരിശീലനവും കായിക പരിശീലനവും: പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button