![](/wp-content/uploads/2023/08/insta.gif)
മനില: പ്രശസ്ത ഇന്‍സ്റ്റഗ്രാം താരമായ സന്ന സാംസൊണോ അന്തരിച്ചു. പാകം ചെയ്യാത്ത പഴം, പച്ചക്കറി ഭക്ഷണക്രമത്തിന്റെ പ്രചാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയ റഷ്യക്കാരിയായ സന്ന സാംസൊണോ ജൂലൈ 21ന് മലേഷ്യയിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഒരു ദശാബ്ദക്കാലമായി പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും മാത്രമായിരുന്നു സന്നയുടെ ഭക്ഷണം. ഡി ആര്‍ട്ട് ഓണ്‍ലൈന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴിയാണ് അവര്‍ പ്രശസ്തയായി തീര്‍ന്നത്. അതേസമയം, സന്നയുടെ മരണത്തിന്റെ കാരണം ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ചക്കയും ചക്കയുടേതിന് സാമ്യമുള്ള ദുരിയാന്‍ എന്ന പഴവും മാത്രമാണ് സന്ന കഴിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോളറ പോലെയുള്ള അണുബാധ മൂലമാണ് സന്ന മരണപ്പെട്ടതെന്ന് അമ്മ വെര സാംസൊണോ മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഷങ്ങളായി പാകം ചെയ്യാത്ത സസ്യഭക്ഷണം കഴിച്ചിരുന്ന ശീലം സന്നയെ ശാരീരികമായി ദുര്‍ബലയാക്കിയിരുന്നതായും വെര ചൂണ്ടിക്കാട്ടുന്നു. സന്ന കുറച്ചുനാളുകളായി വളരെ ദുര്‍ബലയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നതായി വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments