ആരോഗ്യകരമായ പല ഭക്ഷണങ്ങളുമുണ്ട്. എന്നാല്‍ നാം പാകം ചെയ്യുന്ന രീതിയും കഴിയ്ക്കുന്ന രീതിയുമെല്ലാം ഇത് ചിലപ്പോള്‍ അനാരോഗ്യകരമാക്കും. ചിലതൊക്കെ മിത്താണ്. എന്നാൽ, മാറ്റ് ചിലത് സത്യവും. ഇത്തരത്തില്‍ നാം സ്ഥിരം കേട്ട് വരുന്ന ഒന്നാണ് മീനും മോരും ഒരുമിച്ച് കഴിക്കരുത്, അത് ആരോഗ്യത്തിന് നല്ലതല്ല എന്ന ചൊല്ല്. ഇതുരണ്ടും ഒരുമിച്ച് കഴിച്ചാൽ ശരീരത്തിൽ പാണ്ട് വരുമെന്നാണ് പഴമൊഴി. ഇത് സത്യമാണോ?
മോരും മീനും ആരോഗ്യകരമാണ്. ഇവ വിരുദ്ധാഹാരമാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇത് വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ വരുത്തുമെന്നാണ് പൊതുവേ പറഞ്ഞ് കേള്‍ക്കുന്നത്. തൈര് പാല്‍ പുളിപ്പിച്ചുണ്ടാക്കുന്ന, നിറയെ ആരോഗ്യകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് പുളിപ്പിയ്ക്കുന്ന സമയത്ത് ലാക്ടോബാസില്ലസ് എന്ന ബാക്ടീരിയ ഇതില്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇതിലൂടെ അലര്‍ജിക്ക് കാരണമാകുന്ന പല ഘടകങ്ങളും നശിപ്പിയ്ക്കപ്പെടുന്നു. ഇതാണ് പാല്‍ അലര്‍ജിയായവര്‍ക്ക് പോലും തൈര് കഴിയ്ക്കുന്നത് നല്ലതാണെന്ന് പറയാറ്. വെള്ളപ്പാണ്ട് വരുന്നത് മെലാനോസൈറ്റുകള്‍ ഉണ്ടാക്കുന്ന കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറ് കാരണമാണ്.
മീനും പല ആരോഗ്യ ഗുണങ്ങളും ചേര്‍ത്തുണ്ടാക്കിയ ഒന്നാണ്. വാസ്തവത്തില്‍ മോരും മീനും ചേര്‍ത്ത് കഴിച്ചാല്‍ യാതൊരു ദോഷവുമില്ലെന്നതാണ് വാസ്തവം. ഇത് കഴിച്ചാല്‍ പാണ്ടുണ്ടാകുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ല. ഇത് വെറും കേട്ടുകേള്‍വി മാത്രമാണ്. പാണ്ടുണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായി ഇതിന് സാധ്യതയേറെയാണ്. ചിലയിനം കെമിക്കലുകള്‍ ഇതിന് കാരണമാകുന്നു. പ്രസവ ശേഷം, സ്‌ട്രെസ് കാരണം, ചില പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിയ്ക്കുന്ന സമയത്ത് തുടങ്ങിയ പല കാരണങ്ങളാലും ഇതുണ്ടാകാം.
Post Your Comments