ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാക്കുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനും മന്ത്ര ജപം സഹായിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മന്ത്രമറിയുന്ന വ്യക്തിയെ എല്ലാവരും ബഹുമാനിക്കും. എന്നാല്‍ നിങ്ങൾക്കറിയാമോ ഓരോ മന്ത്രം ചൊല്ലുന്നതിന് പ്രത്യേക സമയമുണ്ടെന്നും അതുപോലെ ഓരോ ആവശ്യങ്ങൾക്കും പ്രത്യേകം പ്രത്യേകം മന്ത്രം ഉണ്ടെന്നതും. ഇന്ന് നമുക്ക് രാവിലെ ഉണർന്നയുടനെ ചൊല്ലേണ്ട മന്ത്രങ്ങളെ കുറിച്ച് അറിയാം.
പ്രഭാത മന്ത്രങ്ങള്‍ ജപിക്കേണ്ടതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്കറിയാം. ശരിക്കും പറഞ്ഞാൽ എല്ലാ മതങ്ങളിലും അവരവരുടെ ആചാരപ്രകാരം അതിരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ദൈവത്തെ വന്ദിക്കുന്ന ഒരു ആചാരം നിലവിലുണ്ട്. സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഭഗവാനെ വന്ദിക്കുകയും സ്മരിക്കുകയും ആ ദിവസം മോശമല്ലാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ചെയ്യുമ്പോൾ നിങ്ങൾ ചില മന്ത്രങ്ങള്‍ കൂടി ജപിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുന്നതിന് സഹായിക്കും. ശരിക്കും പറഞ്ഞാൽ ഓരോ ദിവസങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക പ്രാർത്ഥനയുണ്ട്.
തിരുവെഴുത്ത് പ്രകാരം നമ്മൾ നമ്മുടെ ഓരോ ദിവസവും ആരംഭിക്കേണ്ടത് പോസിറ്റീവ് ചിന്തകളോടെയും ശുഭചിന്തകളോടേയും ആയിരിക്കണമെന്നാണ്. ഇത് നമ്മുടെ ജീവിതത്തിലും പോസിറ്റീവിറ്റി നിറക്കും. ഉറക്കമുണര്‍ന്ന ഉടൻ ജപിക്കുന്ന ഈ മന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കും. പ്രഭാതത്തില്‍ നിങ്ങൾ ജപിക്കുന്ന മന്ത്രങ്ങൾ നിങ്ങളുടെ അന്നത്തെ ദിവസത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് പറയപ്പെടുന്നത്. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ഏതൊരു വ്യക്തിയും ആദ്യം ചെയ്യേണ്ടത് തന്റെ ഇരുകൈപ്പത്തിക്കളിലേക്കും നോക്കുക എന്നതാണ്. പുരാണമനുസരിച്ച് മുപ്പത്തിമുക്കോടി ദേവന്‍മാരും ദേവതകളും നമ്മുടെ കൈയ്യില്‍ വസിക്കുന്നുവെന്നാണ്. കൈകളിലേക്ക് നോക്കിയിട്ട് ഈ മന്ത്രം ജപിക്കണം. ‘കരാഗ്രേ വസതേ ലക്ഷ്മി: കര മധ്യേ സരസ്വതി കര മൂലേ സ്ഥിതാ ഗൗരി, പ്രഭാതേ കര ദര്‍ശനം’. ശേഷം ഗായത്രി മന്ത്രം ജപിക്കണം.
ഗായത്രി മന്ത്രവും പ്രധാനപ്പെട്ട മന്ത്രമാണ്. ഇത് ജപിക്കുന്നത് നിത്യ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും കൊണ്ടു വരും. ഗായത്രി മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കും. ‘ഓം ഭൂര്‍ഭുവ സ്വഃ: തത്സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യധിമഹി ധിയോ യോ ന: പ്രചോദയാത്:’ ഇതാണ് ആ മന്ത്രം. ഇതിന് ശേഷം സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി ജപിക്കേണ്ടത് ലക്ഷ്മികുബേര മന്ത്രമാണ്. ഇത് ദിനവും ജപിക്കുന്നത് ജീവിതത്തിലെ ദാരിദ്ര്യത്തെ തുടച്ചു നീക്കി ജീവിത കാലം മുഴുവന്‍ സന്തോഷത്തോടെ കഴിയുന്നതിന് സഹായിക്കുമെന്നാണ് വിശ്വാസം. ‘
‘ഓം ശ്രീ മഹാലക്ഷ്മിയേ ച വിദ്മഹേ
വിഷ്ണു പത്‌ന്യ ച ധീമഹീ തന്നോ
ലക്ഷ്മി പ്രചോദയാത് ഓം’- ഇതാണ് ആ മന്ത്രം. സാമ്പത്തിക നേട്ടത്തിന് ഈ മന്ത്രം വളരെ ഉത്തമമാണ്.
Post Your Comments