
കൊച്ചി: പോലീസ് സ്റ്റേഷനിൽ വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ. തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനാണ് ശിക്ഷ ലഭിച്ചത്.
2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോസ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നു. ഒരു ദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്. തുടർന്നാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments