‘അതിഥികൾ ആതിഥേയരുടെ കാലന്മാർ ആകുന്നു, ഏത് കൊടും കുറ്റവാളി ഇവിടെ എത്തിയാലും ജോലിയുണ്ട്, ഒരു ക്ലിയറൻസും വേണ്ട’: വിമർശനം

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി അസഫാക് മുൻപും പീഡനക്കേസിൽ പ്രതിയായിരുന്നുവെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ഡൽഹിയിൽ ഒരു മാസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതും ഇതരസംസ്ഥാന തൊഴിലാളികളെ ‘അതിഥി’ തൊഴിലാളികളായി വാഴിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വിമർശനം രൂക്ഷമാകുന്നു.

അതിഥികൾ ആതിഥേയരുടെ കാലന്മാർ ആയി മാറുന്നുവെന്ന് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്. ഇവിടുത്തെ നിയമങ്ങളും നിയമ -നീതിനിർവ്വഹണത്തിലെ പാളിച്ചകളുമാണ് കൊടും കുറ്റവാളികളെ വളർത്തുന്നതെന്ന് അഞ്‍ജു ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറും പോലീസ് കാവൽ ഉള്ള ഏരിയയിൽ പോലും കൊടും ക്രിമിനൽ ആയ അന്യസംസ്ഥാന കുറ്റവാളികൾ കുടിയേറുന്നുണ്ടെങ്കിൽ അതിനർത്ഥം ഇവിടെ ഒരു നാഥൻ ഇല്ല കളരി ആണെന്ന് ക്രിമിനലുകൾക്ക് മനസ്സിലായി എന്നത് തന്നെയാണെന്ന് അഞ്‍ജു ചൂണ്ടിക്കാട്ടി.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:

അതിഥി എന്ന് വിളിച്ചു കുറേ കൂടി പാലും മുട്ടയും ലഹരിയും ഊട്ടികൊടുത്ത് വളർത്തണം കേട്ടോ. കൊടും ക്രിമിനൽ ആയ അസഫാക്ക് ഡൽഹിയിലും പോക്സോ കേസ് പ്രതി ആയിരുന്നു. 2018 ൽ ഡൽഹിയിൽ സമാന കേസിൽ പ്രതി ആയ ഇവൻ ജയിലിൽ കഴിഞ്ഞ ശേഷം മുങ്ങുക ആയിരുന്നു. ഇവിടുത്തെ നിയമങ്ങളും നിയമ -നീതിനിർവ്വഹണത്തിലെ പാളിച്ചകളുമാണ് കൊടും കുറ്റവാളികളെ വളർത്തുന്നത്.
ഒരു കൊടും ക്രിമിനൽ അന്യസംസ്ഥാനത്തു നിന്നും ഇവിടെ എത്തിയാൽ പാലും പഴവും നല്കി അതിഥി ആയി സ്വീകരിക്കുന്ന നമ്മുടെ പ്രബുദ്ധത തന്നെ ഇവനെ ഇവിടെ വാഴിച്ചു. വീണ്ടും അവനിലെ ബാലപീഡകൻ ഒരു പൊടി കുഞ്ഞിനെ കൂടി പിച്ചിച്ചീന്തി കടിച്ചു കുടഞ്ഞു. ഏത് കൊടും കുറ്റവാളി ഇവിടെ എത്തിയാലും ജോലിയുണ്ട്, താമസസ്ഥലവും ഉണ്ട്. ഒരു ക്ലിയറൻസും വേണ്ട. അതിഥികൾ ആതിഥേയരുടെ കാലന്മാർ ആയി മാറിയ എത്രയോ സംഭവങ്ങൾ ഇവിടെ ഉണ്ടെങ്കിലും മാറ്റമില്ലാതെ തുടരുന്നുണ്ട് അധികാരികളുടെ നിഷ്ക്രിയത്വം.
തമിഴ്നാട്ടിൽ രണ്ട് പേരെ തീർത്തു വന്ന കൊടും ക്രിമിനൽ ആയിരുന്നു തിരുവനന്തപുരം നഗരത്തിൽ, പട്ടാപ്പകൽ അലങ്കാര ചെടികൾ വിൽക്കുന്ന വീട്ടിൽ കയറി യുവതിയെ അരും കൊല ചെയ്തത്. സംഭവം നടന്നത് വി ഐ പി ഏരിയ ആയ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള സ്ഥലത്ത്. ഹോട്ടൽ ജോലിക്കാരനായി അവൻ പണിയെടുത്തത് അതിനടുത്ത ജംഗ്ഷനിൽ. 24 മണിക്കൂറും പോലീസ് കാവൽ ഉള്ള ഏരിയയിൽ പോലും കൊടും ക്രിമിനൽ ആയ അന്യസംസ്ഥാന കുറ്റവാളികൾ കുടിയേറുന്നുണ്ടെങ്കിൽ അതിനർത്ഥം ഇവിടെ ഒരു നാഥൻ ഇല്ല കളരി ആണെന്ന് ക്രിമിനലുകൾക്ക് മനസ്സിലായി എന്നത് തന്നെയാണ്.

Share
Leave a Comment