KeralaLatest News

നായര്‍ സമുദായം നിങ്ങളുടെ കീശയിലാണെന്ന് കരുതേണ്ട: സുകുമാരന്‍ നായരോട് എ കെ ബാലന്‍

സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരെ മുൻ മന്ത്രി എ കെ ബാലൻ. സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് ബാലന്‍ ആരോപിച്ചു. സുകുമാരന്‍ നായര്‍ പ്രത്യേക ബോധനിലയുള്ള ആളെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സ്പീക്കര്‍ രാജിവയ്ക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. അതിന് സുകുമാരന്‍ നായര്‍ ഷംസീറിനോട് മാപ്പ് പറയണമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. മാപ്പു പറയാതെ സ്പീക്കർ കസേരയിൽ ഇരിക്കാൻ ഷംസീറിന് യോഗ്യത ഇല്ലെന്നും രാജിവെക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button