ഭോപ്പാല്‍: ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഭസ്മ ആരതി നടത്തി. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയായ ഇന്ന് പുലര്‍ച്ചെയാണ് ആരതി നടത്തിയത്. ഉത്തരേന്ത്യയില്‍ പരമശിവനെയും പാര്‍വതി ദേവിയെയും വളരെ ഭക്തിയോടും സമര്‍പ്പണത്തോടും കൂടി ആരാധിക്കുന്ന മാസമാണ് ശ്രാവണമാസം.
Read Also: ടൂറിസ്റ്റ് ഹോമിൽ അനാശാസ്യം : മൂന്നുപേർ അറസ്റ്റിൽ
മഹാകാലേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങ് ഭസ്മ ആരതിയാണ്. ശിവനെ പൂജിക്കാന്‍ ഭസ്മമാണ് ഉപയോഗിക്കുന്നത്. ശിവന്‍ മഹാകാലരൂപത്തില്‍ ദേഹമാസകലം ചാരം പുരട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നതിനാല്‍ ഭസ്മം ഭഗവാന് സമര്‍പ്പിക്കുന്നു.അത്യധികം ശുഭകരമായാണ് ഭസ്മ ആരതി ചടങ്ങിനെ കണക്കാക്കപ്പെടുന്നത്. അതിരാവിലെയാണ് ഭസ്മ ആരതി സാധാരണ നടക്കുന്നത്. ഇത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഉജ്ജയിനിയിലെ മഹാകാലേശ്വര ക്ഷേത്രത്തില്‍ മാത്രമാണ് ശിവന്റെ ഭസ്മ ആരതി നടത്തുന്നത്.
ഇന്ത്യയിലെ ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍പ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ (അവന്തി) രുദ്രസാഗര്‍ തടാകകരയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്ന് വിശ്വസിക്കുന്നു. ശിവന്റെ ഏറ്റവും പവിത്രമായ വാസസ്ഥലങ്ങളെന്ന് പറയപ്പെടുന്ന ജ്യോതിര്‍ലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗ ഇതാണ്.
Post Your Comments