സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,280 രൂപയാണ് വിപണി വില. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,535 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും വർദ്ധിച്ചിരുന്നു. ജൂലൈ മാസം നിരവധി തവണയാണ് സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായത്.
ആഗോളതലത്തിൽ ഉയർച്ചയിലാണ് സ്വർണവില. ട്രോയ് ഔൺസിന് 11.86 ഡോളർ ഉയർന്ന്, 1,959.24 നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയാണെങ്കിൽ, അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
Post Your Comments