Latest NewsNews

കൈക്കുഴിയിലെ കറുപ്പു മാറ്റാന്‍ ചെയ്യേണ്ടത്

കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്ടമുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍, ഇനി ഈ പ്രശ്‌നത്തെ പേടിയ്ക്കണ്ട. പലപ്പോഴും പല തരത്തിലുള്ള ഷേവിംഗ് ക്രീമുകള്‍ മറ്റ് പല തരത്തിലുള്ള കോസ്‌മെറ്റിക് ക്രീമുകള്‍ എന്നിവയുടെ ഉപയോഗമാണ് കൈക്കുഴയിലെ കറുപ്പിന്റെ പ്രധാന കാരണം. ചിലരില്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇത് മാറാന്‍ പോകുന്നില്ല എന്നതാണ്.

എന്നാല്‍, ഇനി മുതല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം സംഭവിക്കാതെ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. പ്രകൃതി ദത്തമായ രീതിയില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം.

Read Also : ശക്തമായ ശരീര വേദനയും ചുമയും,നൗഷാദ് കേസില്‍ ജാമ്യത്തിലിറങ്ങിയ അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കറുപ്പ് നിറമുള്ള ഭാഗത്ത് നാരങ്ങയുടെ ചെറിയ കഷ്ണം എടുത്ത് ഉരസുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക. വെള്ളരിയ്ക്ക ഉപയോഗിച്ചും ഇത്തരത്തില്‍ ചര്‍മ്മസംരക്ഷണം നടത്താം. വെള്ളരിയ്ക്കയുടെ ഒരു ചെറിയ കഷ്ണമോ ചെറുതായി നുറുക്കിയത് ഉപയോഗിച്ച് നിറവ്യത്യാസമുള്ള സ്ഥലത്ത് ഉരസുക. ഇതും നിറം വര്‍ദ്ധിക്കാനും കറുപ്പ് നിറം പോവാനും സഹായിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ കൈമുട്ടിലെ കറുപ്പകറ്റാം.

നാരങ്ങാ നീരും തേനും ഇതുപോലെ തന്നെ കൈക്കുഴിയിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്നതില്‍ പ്രധാനിയാണ്. നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുത്ത് കൈക്കുഴിയില്‍ പുരട്ടുക. ഇത് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.

തേനും തൈരും മിക്‌സ് ചെയ്ത് പുരട്ടുക. ഇതും കറുപ്പകറ്റാന്‍ സഹായിക്കുന്നു. തേനും തൈരും തുല്യ അളവില്‍ എടുത്ത് കൈക്കുഴിയില്‍ പുരട്ടുക. ഇത് പത്ത് മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button