ThiruvananthapuramNattuvarthaLatest NewsKeralaNews

മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം നടത്തിയ യുവതി പിടിയിൽ

തൊ​ളി​ക്കോ​ട് സ്വ​ദേ​ശിയാ​യ മാ​ലി​നി(46)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം നടത്തിയ യുവതി അറസ്റ്റിൽ. തൊ​ളി​ക്കോ​ട് സ്വ​ദേ​ശിയാ​യ മാ​ലി​നി(46)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.​

Read Also : ലേഡീസ് ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റില്‍

ശനിയാഴ്ച ഉ​ച്ച​ക്ക് 1.30-യോ​ടെയാണ് സംഭവം. നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ൻ​വ​ശ​മു​ള്ള സ്വ​കാ​ര്യ ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ പ​ർ​ദ്ദ ധ​രി​ച്ച് മു​ഖംമ​റ​ച്ചെത്തിയ യുവതി ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ ജീ​വ​ന​ക്കാ​രി ആ​നാ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​കയാ​യി​രി​ന്നു.​

ശ്രീ​ക്കു​ട്ടി നി​ല​വി​ളി​ച്ചു​കൊ​ണ്ട് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത ചി​ല്ല് ഡോ​ർ പൊ​ട്ടി​ച്ച് വെ​ളി​യി​ൽ പു​റ​ത്തേ​ക്ക് ഓ​ടി. പ​രി​സ​ര​വാ​സി​ക​ൾ പ​ർ​ദ്ദ ധ​രി​ച്ച സ്ത്രീ​യെ ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യിച്ചു. തുടർന്ന്, പൊലീ​സ് സ്ഥലത്തെത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button