Latest NewsIndiaNewsTechnology

വിക്ഷേപണം വിജയകരം: 7 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന് പിഎസ്എൽവി സി56

ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് പിഎസ്എൽവി സി56-ന്റെ വിക്ഷേപണവും

ഇന്ത്യയുടെ അഭിമാന ദൗത്യമായ പിഎസ്എൽവി സി56 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 6.30-ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 535 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുക എന്നതാണ് വിക്ഷേപണ ദൗത്യം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണിത്. ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് പിഎസ്എൽവി സി56-ന്റെ വിക്ഷേപണവും.

7 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി56 കുതിച്ചുയർന്നത്. ഇവയിൽ സിംഗപ്പൂർ ഡിഫൻസ് സ്പേസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ ഡിഎസ്-സാർ ഉപഗ്രഹമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ റഡാർ ഉപഗ്രഹത്തിന്റെ ഭാരം 352 കിലോഗ്രാമാണ്. മറ്റ് 6 ഉപകരണങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും, നാലെണ്ണം നാനോ സാറ്റുകളുമാണ്. 24 കിലോഗ്രാം ഭാരമുള്ള ആർക്കേഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്സ് എഎം, 4 കിലോഗ്രാം ഭാരമുള്ള സ്കൂബ് ടു എന്നിവ സിംഗപ്പൂർ സാങ്കേതിക സർവ്വകലാശാലയുടെതാണ്. അതേസമയം, ഗലാസിയ എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ദേശീയ സർവകലാശാലയുടേത്.

Also Read: രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്, ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിൽ 75 ശതമാനവും ഇന്ത്യയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button