വൈപ്പിൻ: ചെറായിയിൽ വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെറായി നിന്തസ്ഥലത്ത് ശ്യാംലാൽ(26) ആണ് അറസ്റ്റിലായത്.
വെളളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 90 കാരിയായ വയോധികയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇവർ വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയം ദോശ നൽകാനെന്ന വ്യാജേനയാണ് പ്രതി വീട്ടിൽ കയറിയത്.
Read Also : നൗഷാദിനെ കൊന്ന് കുഴിച്ച് മൂടിയെന്ന് പറഞ്ഞതിന് പിന്നില്‍ പൊലീസിന്റെ മര്‍ദ്ദനം: അഫ്സാന
ആളെ തിരിച്ചറിഞ്ഞ വയോധിക പ്രതിയോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് കൂട്ടാക്കാതെ കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
ഇയാൾ ഞാറയ്ക്കൽ, മുനമ്പം, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലായി സ്ത്രീ പീഡനം, മയക്കുമരുന്ന് വില്പന തുടങ്ങി ഏഴോളം കേസുകളിൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments