Latest NewsKeralaNews

കോണ്‍ഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങള്‍ അന്തരിച്ചു

പാലക്കാട്: പട്ടാമ്പി മുന്‍ നഗരസഭ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എസ്.ബി.എ തങ്ങള്‍ അന്തരിച്ചു.61 വയസ്സായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയില്‍ എത്തിക്കും. നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ കബറടക്കം നടക്കുമെന്നാണ് വിവരം.

Read Also: തലച്ചോറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ചോക്ലേറ്റ്

കെ.എസ.ബി.എ തങ്ങള്‍ എംഇഎസ് സംസ്ഥാന എക്‌സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീര്‍ഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയര്‍മാനും ആയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തങ്ങളുടെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button