ചെന്നൈ: നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നൈ വ്യാസർപാടി സ്വദേശിയായ പ്രകാശി(43)നെയാണ് എംകെബി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അജ്ഞാതനായ ഒരാൾ തട്ടിക്കൊണ്ടുപോയെന്നും അവിടെ നിന്ന് രക്ഷപ്പെട്ട് വന്നതാണെന്നും വ്യക്തമാക്കി രണ്ട് സ്ത്രീകൾ എംകെബി നഗർ പോലീസിനെ സമീപിച്ചിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, നടത്തിയ ചോദ്യം ചെയ്യലിൽ, നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു.
ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍, സ്വകാര്യഭാഗങ്ങളിലും മുറിവ്
അണ്ണാനഗറിലെ മൊബൈൽ റിപ്പയർ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു പ്രകാശ്. ഇയാൾക്കെതിരെ കൊടുങ്ങയ്യൂരിൽ നിന്നും പേരാമ്പൂരിൽ നിന്നും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സമാനമായ ഒരു പുരുഷനെ കുറിച്ച് നിരവധി സ്ത്രീകൾ വിവരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രകാശിനെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Post Your Comments