KeralaLatest NewsNews

ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ, വെട്ടിലായി എംവിഡി

പാറശാല: ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴയിട്ട് എംവിഡി. പാറശാല സ്വദേശി അനൂപിന്റെ വാഹനത്തിനാണ് റൂറൽ ട്രാഫിക് പൊലീസ് പിഴ ഈടാക്കിയത്. ഒന്നര വർഷമായി ഓടാത്ത ബൈക്കിനാണ് 500 രൂപ പിഴ ഈടാക്കി നോട്ടീസ് വന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്. കെഎൽ 55 വി 1610 എന്ന ആള്‍ട്ടോ 800 കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ പിഴയടയ്ക്കാനാണ് നോട്ടീസ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ അടക്കൻ നിർദേശിച്ചിരിക്കുന്നത്.

ഇത്തരത്തിൽ പിഴയിടുന്നതിൽ പിഴ വരുത്തുന്ന സംഭവങ്ങൾ കേരളത്തിൽ പതിവ് കാഴ്ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button