കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വില വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സോക്സിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കോഴിക്കോട് കൈതപ്പോയിൽ സ്വദേശി ഷാജീറാണ് അറസ്റ്റിലായത്.
ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. അതേസമയം, ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണ്ണവും അധികൃതർ പിടിച്ചെടുത്തിരുന്നു.
Post Your Comments