Latest NewsNewsBusiness

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്

വിവിധ കാലയളവുകളിലെ ഡിജിറ്റൽ പേയ്മെന്റുകളുടെ വ്യാപ്തി അളക്കാൻ ആർബിഐ പ്രധാനമായും 5 പാരാമീറ്ററുകളാണ് ഉപയോഗിക്കാറുള്ളത്

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകി ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2023 മാർച്ച് വരെയുള്ള ഒരു വർഷത്തിൽ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളിൽ 13.24 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ ഇടപാടുകൾ സ്വീകരിക്കുന്നത് അളക്കുന്ന ആർബിഐയുടെ ഡിജിറ്റൽ പേയ്മെന്റ് സൂചിക (ആർബിഐ-ഡിപിഐ) ഉപയോഗിച്ചാണ് കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്.

രാജ്യത്തുടനീളമുള്ള പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചറിലെ ഗണ്യമായ വളർച്ചയും, പേയ്മെന്റ് ഇടപാടുകളിലെ മികച്ച പ്രകടനവും കാരണം ആർബിഐ-ഡിപിഐ സൂചികകൾ എല്ലാ പാരാമീറ്ററുകളിലും വർദ്ധിച്ചിട്ടുണ്ട്. വിവിധ കാലയളവുകളിലെ ഡിജിറ്റൽ പേയ്മെന്റുകളുടെ വ്യാപ്തി അളക്കാൻ ആർബിഐ പ്രധാനമായും 5 പാരാമീറ്ററുകളാണ് ഉപയോഗിക്കാറുള്ളത്. അതേസമയം, ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിക്കുന്നതിന് അനുസൃതമായി ഈ മേഖലയിലെ തട്ടിപ്പുകളുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. തട്ടിപ്പ് സംഘങ്ങൾ വല വിരിക്കുന്ന പശ്ചാത്തതലത്തിൽ പേയ്മെന്റുകൾ സുരക്ഷിതമാക്കാൻ പേയ്മെന്റ്’സിസ്റ്റം ഓപ്പറേറ്റേഴ്സിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Also Read: അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായി; നാല് മാസം കൊണ്ട് ഉണ്ടായത് വലിയ മാറ്റങ്ങളെന്ന് വനംവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button