ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ നടപ്പ് സാമ്പത്തിക വർഷം രേഖപ്പെടുത്തിയത് കോടികളുടെ നഷ്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 777.8 കോടിയുടെ വരുമാനമാണ് എയർലൈൻ നേടിയത്. എന്നാൽ, പ്രവർത്തന ചെലവ് 1,866 കോടി രൂപയായി ഉയർന്നതോടെയാണ് നഷ്ടവും വർദ്ധിച്ചത്. ഇത്തവണ വിവിധ തരത്തിലുള്ള ഓപ്പറേറ്റിംഗ് ചെലവുകളും ഉയർന്നിട്ടുണ്ട്. അതേസമയം, ധനസമാഹരണത്തിനുള്ള നീക്കങ്ങൾ ആകാശ എയർ നടത്തുന്നുണ്ട്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി 75 മില്യൺ ഡോളർ മുതൽ 100 മില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പണം സ്വരൂപിക്കുന്നതിനായി, ആകാശ എയർ, ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും നിക്ഷേപകരെയും സ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്. 650 മില്യൺ ഡോളർ മൂല്യമുള്ള ആകാശ എയറിന്റെ മൂല്യനിർണ്ണയം ഒരു മാനദണ്ഡമായി നിലനിർത്തി മൂലധനം സമാഹരിക്കാനാണ് പദ്ധതി. അതേസമയം, കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനങ്ങൾക്ക് ആകാശ എയർ ഓർഡർ നൽകിയിട്ടുണ്ട്. 2 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. ഇതിൽ 18 എണ്ണത്തിന്റെ ഡെലിവറി പൂർത്തിയാക്കിയിട്ടുണ്ട്.
Also Read: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിനിരയായി: സ്ഥിരീകരണവുമായി പോലീസ്
Post Your Comments