Latest NewsKeralaNews

സിന്തെറ്റിക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പാലക്കാട് സിന്തെറ്റിക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം സ്വദേശി സവാദ് ആണ് 27.2 ഗ്രാം മെത്താംഫിറ്റമിനും, 0.05 ഗ്രാം LSD സ്റ്റാമ്പുമായി പിടിയിലായത്. പാലക്കാട് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ അജിതും, IB പാർട്ടിയും ചേർന്നുള്ള വാഹന പരിശോധനയിൽ, കോയമ്പത്തൂർ നിന്നും വരുകയായിരുന്ന KSRTC ബസിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ന്യുജൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കിടയിൽ M, മെത്ത്, കല്ല് എന്നൊക്കെ അറിയപ്പെടുന്ന മെത്താംഫിറ്റമിനും, LSD യും മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്നതാണ്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: അമിതവേഗം: പിഴ ഫാസ്റ്റ്ടാഗിൽ നിന്നും ഈടാക്കാന്‍ ആലോചന

IB ഇൻസ്പെക്ടർ നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ വി ആർ സുനിൽ കുമാർ, കെ ജെ ഓസ്റ്റിൻ, ആർ എസ് സുരേഷ്, ടി ആർ വിശ്വകുമാർ, പാലക്കാട് എക്സൈസ് സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ അജിത് കുമാർ, സിഇഒമാരായ പ്രസാദ്, പി ബിനു, വനിതാ സിഇഒ സംഗീത, ഡ്രൈവർ രാഹുൽ എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

Read Also: റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലെത്താൻ അസമിനെ ഇടനാഴിയാക്കി: ഹിമന്ത ശർമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button