സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 5,510 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 0.41 ശതമാനം നേട്ടത്തിൽ 1,955.45 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെഡ് നിരക്ക് വർദ്ധനവും, ആഗോള ഓഹരി സൂചികയിൽ തുടരുന്ന അനിശ്ചിതത്വവും സ്വർണത്തിന്റെ മൂല്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
Post Your Comments