ബെംഗളൂര്‍: അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ ഫാസ്റ്റ്ടാഗിൽ നിന്നും പിഴ തുക ഈടാക്കുവാന്‍ ഒരുങ്ങി കര്‍ണാടക പോലീസ്. ബെംഗളൂരു മൈസൂരു അതിവേഗ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് കര്‍ണാടക പോലീസിന്റെ തീരുമാനം. 100 കിലോമീറ്റര്‍ വേഗത്തില്‍ പോകേണ്ട പാതയില്‍ പലരും 150 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നതായി പോലീസ് പറയുന്നു.
ഫാസ്റ്റ്ടാഗിൽ നിന്നും പിഴ ഈടാക്കാമെന്നുള്ളത് പോലീസിന്റെ നിര്‍ദ്ദേശമെങ്കിലും ഇതിന്റെ സാധ്യത നാഷണല്‍ ഹൈവേ അതോറിറ്റി വിലയിരുത്തും. ഇതിന് അംഗീകാരം ലഭിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കും. ഫാസ്റ്റ്ടാഗിൽ മുഖേന ഈടാക്കുന്ന പണം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അക്കൗണ്ടിലാണ് എത്തുക. എന്നാല്‍, അമിത വേഗത്തിന് ലഭിക്കുന്ന പിഴ സംസ്ഥാന ഖജനാവിലാണ് ലഭിക്കേണ്ടത്.
Post Your Comments