Latest NewsNewsIndia

റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലെത്താൻ അസമിനെ ഇടനാഴിയാക്കി: ഹിമന്ത ശർമ്മ

ഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലേക്കോ കശ്മീരിലേക്കോ പോകാനുള്ള ഇടനാഴിയായി അസമിനെ ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ത്രിപുരയിലെ ചില ബ്രോക്കർമാരുടെ സഹായത്തോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബംഗ്ലാദേശിൽ നിന്ന് അസമിലേക്കുള്ള നുഴഞ്ഞുകയറ്റം ഉണ്ടായിരുന്നില്ലെന്നും എന്നാൽ, കരിംഗഞ്ച് ജില്ലയിലെ ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ സമീപകാലത്ത് ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക

‘റോഹിങ്ക്യകൾ ഡൽഹിയിലേക്കോ കശ്മീരിലേക്കോ പോകാനുള്ള ഇടനാഴിയായി ഇപ്പോൾ അസം ഉപയോഗിക്കുന്നു. ത്രിപുരയിലെ ചില ബ്രോക്കർമാർ ഈ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നുഴഞ്ഞുകയറ്റം തടയാൻ ജാഗ്രത ശക്തമാക്കാൻ കരിംഗഞ്ച് പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഇതിനകം ചില നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്,’ ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button