സംസ്ഥാനത്ത് നേരിയ മഴ തുടരും! ഇന്ന് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് ഇല്ല

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ അനുഭവപ്പെടുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കൻ കേരളത്തിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയുടെ തോത് അൽപം കുറഞ്ഞതിനാൽ, ഇന്നും നാളെയും ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മൺസൂൺ പാത്തി സാധാരണ സ്ഥലത്ത് നിന്നും തെക്കോട്ടു മാറി സജീവമായിരിക്കുന്നതും, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വടക്കോട്ട് മാറാനുളള സാധ്യത നിലനിൽക്കുന്നതിനെ തുടർന്നുമാണ് കേരളത്തിൽ നേരിയ മഴ അനുഭവപ്പെടുക. മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളതീരത്ത് 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികളും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read: ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ച് അപകടം: പൊലീസ് എത്തിയതോടെ കണ്ടെത്തിയത്‌ സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും, അറസ്റ്റ് 

Share
Leave a Comment