Latest NewsNewsLife StyleHealth & Fitness

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നട്‌സ്

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്‌സ്. നട്‌സ് ശീലമാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും നട്‌സ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.

Read Also : അഫ്സാന ‘തലയ്ക്കടിച്ചു കൊന്ന’ ഭർത്താവിനെ ജീവനോടെ കണ്ടെത്തി: നൗഷാദ് തൊടുപുഴയിൽ ഡിവൈഎസ്പി ഓഫീസിൽ

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ നട്‌സ് ശീലമാക്കാം. ദിവസവും നട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 15 % കുറവായിരിക്കും. ഇവരില്‍ അകാലമരണത്തിനുള്ള സാധ്യത 27% കുറവായിരിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചതാണ്.

വാള്‍നട്‌സ്, ബദാം, പിസ്ത, ബ്രസീല്‍ നട്‌സ്, അണ്ടിപ്പരിപ്പ്, ഹസേല്‍നട്‌സ് തുടങ്ങിയവയ്ക്ക് ഹൃദയ രോഗത്തെ തടയാനുള്ള കഴിവുണ്ട്. പ്രോട്ടീനുകളുടേയും വിറ്റാമിനുകളുടെയും ഒരു പ്രധാന ഉറവിടമാണ് നട്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button