മൂവാറ്റുപുഴ: നിർമല കോളജിനു മുന്നിൽ ബിരുദ വിദ്യാർഥിനി നമിതയുടെ ദാരുണമായ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സഹപാഠികൾ. ബുധനാഴ്ച വൈകിട്ടാണ് കോളജിനു മുന്നിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ ആർ.നമിത (19) മരിച്ചത്. ബികോം അവസാനവർഷ വിദ്യാർഥിയായിരുന്ന നമിത വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഗുരുതര പരുക്കേറ്റ നമിതയുടെ കൂട്ടുകാരി അനുശ്രീ രാജിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിൽ എത്തിച്ച നമിതയുടെ മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും അശ്രുപൂജയർപ്പിച്ചു. തുടർന്ന് വീട്ടിലെത്തിച്ചപ്പോൾ അമ്മ ഗിരിജയും അനുജത്തി നന്ദിതയും ബോധരഹിതരായി. ഇടയ്ക്ക് ബോധം വരുമ്പോൾ ഇരുവരും പതം പറഞ്ഞു കരയാനും തുടങ്ങും. ഇന്ന് നന്ദിതയുടെ ജന്മ നാളാണ്. ഉറ്റ സുഹൃത്തായ അദീനയും നന്ദിതയും ജനിച്ചത് ഒരേ ദിവസം ഒരേ ആശുപത്രിയിൽ ഒരേ സമയത്ത്. ഇത് പങ്കുവെച്ചു കൊണ്ട് സുഹൃത്തിന്റെ വികാര ഭരിതമായ പോസ്റ്റ് വൈറലാകുകയാണ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്ന് കർക്കിടകത്തിലെ അനിഴം…ഇത് നമിത… ഇന്ന് ഞങ്ങൾ രണ്ട്പേരുടെയും പിറന്നാൾ… 2003 august 7 ന് എന്റെ ഒപ്പം ഒരേ സമയത്ത് ഒരു ദിവസം ഒരേ നക്ഷത്രത്തിൽ ഒരേ ആശുപത്രിയിൽ ജനിച്ച് ഒരുമിച്ചു പഠിച്ച്, ഒരുമിച്ച് നടന്നവൾ… രണ്ട് ദിവസം മുൻപ് ഒരു ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു… കോളേജ് കഴിഞ്ഞു റോഡ് ക്രോസ്സ് ചെയ്യവേ കഞ്ചാവ് മാഫിയയിൽ ഉള്ള ഒരുത്തൻ ബൈക്കിൽ ഷോ ഇറക്കിയതാ… അവന്റെ ധാർഷ്ട്യത്തിന് മുന്നിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ പ്രിയപ്പെട്ടവളെയാണ്… ആക്‌സിഡന്റ് സംഭവിച്ച ശേഷം അവനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെ.. “വണ്ടിയാകുമ്പോ തട്ടും…. ചിലപ്പോൾ മരിക്കും.. അതിന് ഞാൻ എന്ത് ചെയ്യാൻ…”
ഇന്നലെ അവളുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ചെന്നപ്പോൾ അവളുടെ അമ്മ എന്നെ ചേർത്തു പിടിച്ചിട്ട് പറഞ്ഞു… “നാളെ നിങ്ങടെ പിറന്നാൾ അല്ലെ മോളെ… ഇത്തവണ നിന്റെ കൂടെ പിറന്നാൾ ആഘോഷിക്കാൻ എന്റെ മോൾ ഇല്ലാലോ.. കഴിഞ്ഞ ദിവസം കൂടി അവൾ മോളുടെ ഫോട്ടോകാട്ടി മോളെപ്പറ്റി പറഞ്ഞതെ ഉള്ളൂ…” എന്ന്… ഞങ്ങടെ കൊച്ചിനെ കൊന്നിട്ട് ആ അമ്മയുടെ ശാപത്തിന് മുന്നിൽ നീ ഒരിക്കലും ഗതി പിടിക്കില്ലടാ….. നഷ്ടപ്പെടലിന്റെ വേദന നിനക്കറിയാത്തതോണ്ടാവും… നിന്റെ പിന്നിൽ നിനക്ക് ബലമായി ഏത് മാഫിയ ഉണ്ടെങ്കിലും ദൈവത്തിന്റെ കോടതിയിൽ നിനക്കുള്ള ശിക്ഷ വളരെ ഭീകരമായിരിക്കും…..
Post Your Comments