PalakkadKeralaNattuvarthaLatest NewsNews

കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ 24 മണിക്കൂറിനിടെ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

മ​ണ്ണാ​ര്‍ക്കാ​ട്, ആ​ല​ത്തൂ​ര്‍, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കു​ക​ളി​ലെ ഓ​രോ വീ​ടു​ക​ള്‍ക്കാ​ണ് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്

പാ​ല​ക്കാ​ട്: പാലക്കാട് ജി​ല്ല​യി​ല്‍ മ​ഴ​യെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്ന് വീ​ടു​ക​ള്‍ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. മ​ണ്ണാ​ര്‍ക്കാ​ട്, ആ​ല​ത്തൂ​ര്‍, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കു​ക​ളി​ലെ ഓ​രോ വീ​ടു​ക​ള്‍ക്കാ​ണ് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.

ജൂ​ണ്‍ മു​ത​ല്‍ 90 വി​ല്ലേ​ജു​ക​ളി​ലാ​യി 213 പേ​രെ​യാ​ണ് കാ​ല​വ​ര്‍ഷം ബാ​ധി​ച്ച​ത്. ഒ​രാ​ള്‍ മ​രിക്കുകയും മൂ​ന്ന് പേ​ര്‍ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. ആ​കെ 144 വീ​ടു​ക​ള്‍ക്ക് ഭാ​ഗി​ക​മാ​യും 18 വീ​ടു​ക​ള്‍ക്ക് പൂ​ര്‍ണ​മാ​യും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ജി​ല്ല​യി​ല്‍ 12.91 മി​ല്ലി മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്റെ മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ 30 സെ​ന്റീ മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍ത്തി.

Read Also : കുഞ്ഞിനെ കൊന്നത് മാനഹാനി ഭയന്ന്: കരക്കടിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം തെരുവ്നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

അതേസമയം, വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും കൊ​മ്പു​ക​ൾ പൊ​ട്ടി വീ​ണും നാ​ശ​ന​ഷ്ടമുണ്ടായി. വാ​ടാ​നാം​കു​റി​ശ്ശി ഏ​ഴാം വാ​ർ​ഡി​ൽ മേ​ന​ക​ത്ത് രാ​ജ​ൻ ബാ​ബു​വി​ന്റെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര മ​രം പൊ​ട്ടി​ വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

ക​ണ​യം പ​ന്ത​ലി​ങ്ക​ൽ അ​ബു​വി​ന്റെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര സ​മീ​പ​ത്തെ പ​റ​മ്പി​ലെ തേ​ക്ക് മ​രം വീ​ണ് ത​ക​ർ​ന്നു. സം​ഭ​വ​നേ​ര​ത്ത് ഇ​വി​ടെ ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​ല സ്ഥ​ല​ത്തും മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വും നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button