തിരുവനന്തപുരം: കള്ള് കേരളത്തിന്റെ തനത് പാനീയമാണെന്ന് മന്ത്രി എംബി രാജേഷ്. കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള നയമാണ് പുതിയ മദ്യനയമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണ്. സംസ്ഥാനങ്ങൾ അവരുടെ ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്യുമ്പോൾ എന്തുകൊണ്ട് കേരളത്തിന്റെ തനത് പാനീയമായി കളളിനെ ബ്രാൻഡ് ചെയ്തുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു. ഇതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കർണാടകയിൽ മൂവായിരത്തിൽ അധികവും തമിഴ്നാട്ടിൽ ആറായിരത്തിൽ അധികവും ഔട്ട്ലെറ്റുകളുള്ളപ്പോൾ കേരളത്തിൽ 309 ഔട്ട്ലെറ്റുകൾ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണ്. മദ്യവർജനമാണ് ഇടതുപക്ഷ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments