മഹാഭാരതത്തിലും ലവ് ജിഹാദ് സംഭവിച്ചെന്ന വിവാദ പരാമർശം നടത്തിയ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ മാപ്പ് പറഞ്ഞു. പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ മാപ്പ് പറഞ്ഞത്. ഗോലാഘട്ടിലെ ട്രിപ്പിൾ കൊലക്കേസ് ‘ലൗ ജിഹാദ്’ ആണെന്ന അസം മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പ്രതികരിക്കവേയാണ് ബോറ മഹാഭാരതത്തിലും ലവ് ജിഹാദ് സംഭവിച്ചെന്ന വിവാദ പരാമർശം നടത്തിയത്.
ബോറ പറഞ്ഞു, ‘സ്നേഹത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്. ശ്രീകൃഷ്ണൻ രുക്മിണിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അർജുൻ സ്ത്രീ വേഷത്തിൽ വന്നു. മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടായിരുന്നു,’ എന്നതായിരുന്നു രുക്മിണിയുമായുള്ള ശ്രീകൃഷ്ണന്റെ ബന്ധത്തെ പരാമർശിച്ച് ബോറ പറഞ്ഞത്.
നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒആർഎസ് ലായനി: ആരോഗ്യമന്ത്രി
പരാമർശം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പോലീസ് കേസെടുത്താൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത മുന്നറിയിപ്പ് നൽകി. ‘ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും വിഷയം വലിച്ചിഴക്കുന്നത് അപലപനീയമാണ്. സനാതന ധർമ്മത്തിന് എതിരാണ്. ഹസ്രത്ത് മുഹമ്മദിനെയോ യേശുക്രിസ്തുവിനെയോ ഒരു വിവാദത്തിലേക്കും വലിച്ചിഴയ്ക്കാത്തത് പോലെ, കൃഷ്ണനെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്ന് ഞാൻ കോൺഗ്രസിനോട് അഭ്യർത്ഥിക്കുന്നു. ദൈവത്തെ ക്രിമിനൽ പ്രവർത്തനവുമായി താരതമ്യപ്പെടുത്തുന്നത് സ്വീകാര്യമല്ല,’ ഹിമന്ത പറഞ്ഞു.
Post Your Comments