ബെംഗളൂരു: തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടിയിലായ അഞ്ചംഗ സംഘത്തെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണം നടത്തുന്നതിനായി ഇവർ പദ്ധതി ഒരുക്കിയത് നസീറിന്റെ അറിവോടെയാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 2008ലെ ബെംഗളൂരു സ്ഫോടനക്കേസിൽ പരപ്പന ആഗ്രഹാര ജയിലില്തടവിൽ കഴിയുകയായിരുന്നു നസീർ. പിടിയിലായ അഞ്ചുപേരും 2017ല്‍ ആര്‍ടിനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതികളാണ്.
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ആഭ്യന്തര വിപണിക്ക് ആശ്വാസം, ആഗോള വിപണിയിൽ വില കത്തിക്കയറുന്നു
ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തടിയന്റവിട നസീറാണ് ഇവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി.
Post Your Comments